SignIn
Kerala Kaumudi Online
Monday, 02 November 2026 9.22 PM IST

കോൺഗ്രസിന്റെ റാലി നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയെന്ന് അമിത് ഷാ,​ മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലെന്ന് രാഹുൽ

rahul-gandhi-
അമിത് ഷാ,​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: എസ്.ഐ.ആറിലും ഗ്യാനേഷ് കുമാറിന്റെ രാജിയിലും ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിപ്പോയ മൂന്നു കോടി ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് കോൺഗ്രസിന്റെ റാലിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് നയിക്കുന്നത് വോട്ട് സംരക്ഷിക്കാനുള്ള റാലിയല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള റാലിയാണെന്നും അമിത് ഷാ പറഞ്ഞു. വോട്ടർപട്ടികയിൽ നിന്നും രാജ്യത്ത് നിന്നും ഓരോ നുഴഞ്ഞുകയറ്റക്കാരെയും ബി.ജെ.പി പുറത്താക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദേശ സഹായത്തോടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയതെന്നും ആ സ്ഥാനത്ത് തുടരുന്നതെന്നും രാഹുൽ ആരോപിച്ചു. വിഷയത്തിൽ പരസ്യ സംവാദത്തിന് മോദിയെ രാഹുൽ വെല്ലുവിളിക്കുകയും ചെയ്തു. പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്ന് എക്സിലെ കുറിപ്പിൽ രാഹുൽ ആവശ്യപ്പെട്ടു. വിദേശ സഹായം കൊണ്ടാണ് താങ്കൾ പ്രധാനമന്ത്രിയായത്. വിദേശ സഹായം കൊണ്ടുതന്നെയാണ് ആ പദവിയിൽ തുടരുന്നതും. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണ്. വിദേശ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നുണ്ട്. ഏതു വേദിയിലും ഏത് സമയത്തും അതിനെക്കുറിച്ച് പരസ്യ സംവാദത്തിന് താങ്കളെ വെല്ലുവിളിക്കുന്നു എന്നും രാഹുൽ കുറിച്ചു.

ശനിയാഴ്ച ഗുജറാത്ത് സന്ദർശനത്തിനിടെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്നും കള്ളം പ്രചരിപ്പിച്ച് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMIT SHA, CONGRESS RALLY, RAHUL GANDHI, NARENDRA MODI, PM MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360