
ന്യൂഡൽഹി: രാജ്യസഭാ കാലാവധി പൂർത്തിയായതിന് പിന്നാലെ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോർജ് കുര്യൻ. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. മൂന്നാം മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു ജോർജ് കുര്യൻ. ഇനി അദ്ദേഹം സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് സൂചന.
കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2024ലാണ് ജോർജ് കുര്യനെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ, ദേശീയ നിർവാഹക സമിതിയംഗം, കോർകമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |