SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.44 AM IST

സുപ്രീംകോടതിയിൽ മൂന്ന് പുതിയ ജഡ്ജിമാർ

judge

ന്യൂഡൽഹി: മൂന്ന് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ സുപ്രീംകോടതി ജഡ്‌ജിമാരായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സുനിത അഗർവാൾ, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അപരേഷ് കുമാർ സിംഗ് എന്നിവർക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യവാചകം ചൊല്ലി കൊടുത്തു. ഇതോടെ സുപ്രീംകോടതി ജ‌ഡ്‌ജിമാരുടെ അംഗബലം 37 ആയി. സുനിത അഗർവാൾ ചുമതലയേറ്രതോടെ വനിത ജ‌ഡ്‌ജിമാരുടെ എണ്ണം മൂന്നായി മാറി. നിലവിൽ ജസ്റ്റിസ് ബി.വി.നാഗരത്നയും വി.മോഹനയുമാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, SUPREMECOURT, NEW JUDGE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360