SignIn
Kerala Kaumudi Online
Saturday, 13 June 2026 9.41 PM IST

ഇന്നും ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങി; അന്വേഷണം ആരംഭിച്ച് വ്യോമയാന മന്ത്രാലയം

READ ENGLISH VERSION
airport

ന്യൂഡൽഹി: രാജ്യത്ത് ഇന്നും ആഭ്യന്തര - രാജ്യാന്തര വിമാന സർവീസുകൾ മുടങ്ങി. ഇതുസംബന്ധിച്ച് ഇൻഡിഗോ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സർവീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ആയിരക്കണക്കിന് യാത്രക്കാർ വലയുകയാണ്.

വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും.

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്‍റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് ഇൻഡിഗോ നിർദേശം നൽകി. www.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FLIGHT DELAY, INDIGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360