SignIn
Kerala Kaumudi Online
Saturday, 07 November 2026 11.18 AM IST

പെട്രോളിൽ 31 ശതമാനം എഥനോളെന്ന് കർണാടക; നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് എണ്ണക്കമ്പനികൾ; റിപ്പോർട്ട് തള്ളി

petrol-ethanol-
പ്രതീകാത്മക ചിത്രം

ബംഗളൂരു: സംസ്ഥാനത്തെ ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വിറ്റ പെട്രോളിൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കർണാടകയുടെ അവകാശവാദം തള്ളി പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലല്ല ഈ കണ്ടെത്തലുകൾ എന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രധാന എണ്ണ വിപണന കമ്പനികൾ നിശ്ചിത പരിധിയായ 20 ശതമാനത്തിലധികം എഥനോൾ അടങ്ങിയ പെട്രോൾ വിതരണം ചെയ്യുന്നുണ്ടെന്ന് കർണാടക സർക്കാർ ആരോപിച്ചു.

സർക്കാർ നടത്തിയ പരിശോധനയിൽ 31.2 ശതമാനം വരെ എഥനോളിന്റെ അളവ് കണ്ടെത്തിയെന്നും ഈ കമ്പനികൾക്കെതിരെ നടപടിയെടുക്കണമെന്നും കർണാടക ആവശ്യപ്പെട്ടു. ബംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബംഗളൂരു റൂറൽ, രാമനഗര, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തിയതെന്ന് മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് കർണാടക സർക്കാരിന്റെ ആരോപണം തള്ളിയത്. നിയമപരമായതും സാങ്കേതികവുമായ നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ പരിശോധനകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അവകാശവാദങ്ങൾക്ക് യാതൊരു പിൻബലവുമില്ലെന്ന് എണ്ണ വിപണന കമ്പനികൾ വ്യക്തമാക്കി. കർണാടക ഉൾപ്പെടെ രാജ്യത്തുടനീളം തങ്ങൾ വിതരണം ചെയ്യുന്ന ഇ20 പെട്രോൾ, എഥനോൾ കലർത്തിയ മോട്ടോർ ഗ്യാസോലിനായുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡമായ 'ഐഎസ് 17021'ന് അനുസൃതമാണെന്ന് കമ്പനികൾ അറിയിച്ചു.

English Summary

Public sector oil companies have rejected Karnataka's claim of up to 31% ethanol in petrol from retail outlets, exceeding the 20% limit. IOCL, BPCL, and HPCL stated Karnataka's findings lacked valid testing procedures. They maintained their E20 petrol adheres to Bureau of Indian Standards norms, dismissing allegations of non-compliance across the state.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ETHANOL BLENDED PETROL, KARNATAKA ETHANOL REPORT, 31 PERCENT ETHANOL, OIL COMPANIES INDIA, PETROL QUALITY TESTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360