SignIn
Kerala Kaumudi Online
Saturday, 07 November 2026 2.27 AM IST

എൻസിപി ലയന ചർച്ച: ശരദ് പവാർ-പ്രഫുൽ പട്ടേൽ കൂടിക്കാഴ്‌ച

r

ന്യൂഡൽഹി: എൻ.സി.പി രണ്ട് വിഭാഗങ്ങളുടെയും ലയനം വീണ്ടും സജീവം. അജിത് പവാർ വിഭാഗത്തിലെ പ്രമുഖ നേതാവ് പ്രഫുൽ പട്ടേൽ പാർട്ടി സ്ഥാപക നേതാവ് ശരദ് പവാറിനെ സന്ദർശിച്ച് ചർച്ച നടത്തി. നെഞ്ചിലെ അണുബാധയെ തുടർന്ന് ചികിത്സയിലുള്ള ശരദ് പവാറിനെ മുംബയ് ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തിയാണ് പ്രഫുൽ കണ്ടത്. കൂടിക്കാഴ്‌ചയുടെ വീഡിയോ പാർട്ടി നേതാക്കൾ പങ്കുവയ്‌ക്കുകയും ചെയ്‌തു.

ഇരു പാർട്ടികളെ ഒന്നിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായുള്ള വാർത്തകൾക്കിടെയാണ് കൂടിക്കാഴ്‌ച. ബി.ജെ.പി പിന്തുണയോടെ അജിത് പക്ഷത്തെ പ്രഫുലും സുനിൽ തത്‌ക്കറെയുമാണ് ലയന ചർച്ചകൾക്ക് മുൻകൈയെടുക്കുന്നത്. അതേസമയം അജിത് പവാറിന്റെ ഭാര്യയും നിലവിൽ പാർട്ടി അദ്ധ്യക്ഷയും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിന് ലയനത്തോട് താത്പര്യമില്ലെന്നാണ് സൂചന. മകനും രാജ്യസഭാംഗവുമായ പാർത്ഥ് പവാറും ഇക്കാര്യത്തിൽ അമ്മയ്‌ക്കൊപ്പമാണ്.

സുപ്രിയ സുലേയ്‌ക്ക് കേന്ദ്രമന്ത്രി പദം?

ശരദ് പവാർ സമ്മതിച്ചാൽ ഇരുവരെയും ബി.ജെ.പി നേതൃത്വം ഇടപെട്ട് സമ്മതിപ്പിക്കുമെന്നാണ് സൂചന. ലയനം നടന്നാൽ എൻ.സി.പി ശരത് പവാർ പക്ഷത്തെ എട്ട് എംപിമാരുടെ പിന്തുണ പാർലമെന്റിൽ ബി.ജെ.പിക്ക് നിർണായക ശക്തിയാകും. കൂടാതെ 'ഇന്ത്യ' മുന്നണിയിലെ പ്രധാന നേതാവായ ശരത് പവാറിനെ പാളയത്തിലെത്തിച്ച് കോൺഗ്രസിന് പ്രഹരമേൽപ്പിക്കാനും ബി.ജെ.പി ആഗ്രഹിക്കുന്നു.

ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലേയ്‌ക്ക് കേന്ദ്ര കാബിനറ്റ് മന്ത്രി സ്ഥാനം വാഗ‌്‌ദാനം ചെയ്‌തുകൊണ്ടാണ് ബി.ജെ.പി നേീക്കം. മറ്റൊരു നേതാവ് ജയന്ത് പാട്ടീലിന് മഹാരാഷ്‌ട്ര നിയമസഭയിൽ ധനകാര്യ വകുപ്പും വാഗ്‌ദാനം ചെയ്‌തതായി അറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NCP, SHARATH PAWAR, PRABHUL PATEL, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360