SignIn
Kerala Kaumudi Online
Saturday, 07 November 2026 2.27 AM IST

തരുൺ തേജ്പാലിന്റെ ശിക്ഷയ്‌ക്ക് സ്റ്റേയില്ല

s

ന്യൂഡൽഹി: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിന്റെ 10 വർഷം കഠിനതടവ് ശിക്ഷ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബോംബെ ഹൈക്കോടതി വിധി മരവിപ്പിക്കണമെന്ന തേജ്‌പാലിന്റെ ആവശ്യം ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,​ പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. കഴിഞ്ഞ സെപ്‌തംബർ 14ന് ഗോവ മപുസയിലെ സെഷൻസ് കോടതിയിൽ കീഴടങ്ങിയിരുന്നു. അന്നുമുതൽ ജയിലിലാണ്. തേജ്‌പാലിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 6ന് ബോംബെ ഹൈക്കോടതി ശിക്ഷ വിധിച്ചത്. 2013 നവംബറിൽ ഗോവ ബംബോലിമിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: W
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360