SignIn
Kerala Kaumudi Online
Saturday, 07 November 2026 2.27 AM IST

കെട്ടിടം തകർന്ന് രണ്ടുമരണം: മൂന്ന് കരാറുകാർ അറസ്റ്റിൽ

r

ന്യൂഡൽഹി: ഓൾഡ് ഡൽഹിയിലെ ചൗരി ബസാറിൽ കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ മൂന്ന് കരാറുകാർ അറസ്റ്റിൽ.മുനിസിപ്പൽ കോർപ്പറേഷനിലെ രണ്ട് എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കെട്ടിടനിർമ്മാണത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. കെട്ടിടയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കെട്ടിടത്തിൽ അനുമതിയില്ലാത്ത നിർമ്മാണപ്രവർത്തനങ്ങൾ നടന്നിരുന്നതായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജൂൺ 15ന് തന്നെ പൊലീസ് കോർപ്പറേഷനെ അറിയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് ഗലി ഷീഷ് മഹലിൽ മൂന്നുനില കെട്ടിടം തകർന്നുവീണത്. മൂന്നാം നിലയിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെയായിരുന്നു അപകടം. 15ഓളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പരിക്കേറ്റവർ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360