
ന്യൂഡൽഹി: എസ്.ഐ.ആർ അടക്കം വിഷയങ്ങളിൽ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് സംവാദം നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായുടെ പ്രസ്‌താവനയ്‌ക്കുള്ള പ്രതികരണമായാണ് ഇന്നലെ എക്‌സിൽ രാഹുൽ വെല്ലുവിളി ആവർത്തിച്ചത്.
അമിത് ഷായുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിന്റെയും ഡിസംബറിൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെയും വീഡിയോയും രാഹുൽ പങ്കുവച്ചു. എസ്.ഐ.ആറിൽ പാർലമെന്റിൽ ചർച്ച നടക്കില്ലെന്ന് അന്ന് അമിത് ഷാ പറഞ്ഞിരുന്നു. അമിത് ഷാ ദയവായി പ്രധാനമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കരുതെന്ന് രാഹുൽ പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |