
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചതോടെ പ്രധാന വിഷയങ്ങളുടെ തീയതികൾ വ്യക്തമായി. പത്താം ക്ലാസിൽ കണക്ക് പരീക്ഷ ഫെബ്രുവരി 17നും സയൻസ് 22നും നടക്കും. ഇംഗ്ലീഷ് ഫെബ്രുവരി 25നും മലയാളം ഉൾപ്പെടെയുള്ള ഭാഷാ പരീക്ഷകൾ 27നുമാണ്. ഹിന്ദി മാർച്ച് 3നും സോഷ്യൽ സയൻസ് മാർച്ച് 8നും നടക്കും.
പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ് പരീക്ഷ ഫെബ്രുവരി 16നാണ്. അക്കൗണ്ടൻസി ഫെബ്രുവരി 23നും ജ്യോഗ്രഫി 25നും കെമിസ്ട്രി 27നും നടക്കും. മലയാളം ഉൾപ്പെടെയുള്ള ഭാഷാ പരീക്ഷകൾ മാർച്ച് 3നും ഇംഗ്ലീഷ് മാർച്ച് 5നുമാണ്. കണക്ക് മാർച്ച് 9നും ഇക്കണോമിക്സ് മാർച്ച് 16നും പൊളിറ്റിക്കൽ സയൻസ് മാർച്ച് 19നും നടക്കും. ബയോളജി മാർച്ച് 25നും ഹിസ്റ്ററി 27നും ബിസിനസ് സ്റ്റഡീസ് ഏപ്രിൽ ഒന്നിനുമാണ്.
രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്. വിശദമായ വിഷയാടിസ്ഥാനത്തിലുള്ള തീയതിപ്പട്ടിക സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |