SignIn
Kerala Kaumudi Online
Saturday, 07 November 2026 2.27 AM IST

ബിഗ് ബിയുടെ വീടിനും ഹൈക്കോടതിക്കും ബോംബ് ഭീഷണി

d

മുബയ്: അമിതാഭ് ബച്ചന്റെ വസതിയായ ജൽസ ,​ ഹൈക്കോടതി, സ്റ്റോക്ക് എക്സ്‌ചേഞ്ച് തുടങ്ങി മുംബയിലെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണി. നഗരത്തിൽ സുരക്ഷ ശക്തമാക്കി. ബോംബെ ഹൈക്കോടതിക്ക് ഇ-മെയിൽ സന്ദേശമായാണ് ഭീഷണിയെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. അമിതാഭ് ബച്ചന് നേരിട്ട് ഭീഷണി സന്ദേശമെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുമ്പും ബച്ചനുനേരെ ഭീഷണിയുയർന്നിരുന്നു. പിന്നാലെ എല്ലാ ഞായറാഴ്ചയും വസതിക്കുമുമ്പിൽ ആരാധകരെ കാണാനെത്തുന്ന പതിവിൽ മാറ്റമുണ്ടായി.

ഇത്തവണ മകൻ അഭിഷേക് ബച്ചനൊപ്പം സുരക്ഷാ ഗ്ലാസ് കവചത്തിന് പിന്നിൽനിന്നാണ് അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബോളിവുഡ് താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ ആശങ്ക അറിയിച്ച് ഓൾ ഇന്ത്യ സിനിമാ വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ഒക്‌ടോബർ 18ന് നടൻ ടൈഗർ ഷ്‌റോഫിനുനേരെയുണ്ടായ വധശ്രമത്തിനു പിന്നാലെ സിനിമാതാരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലോറൻസ് ബിഷ്‌ണോയി സംഘം കൂടുതൽ താരങ്ങൾക്കെതിരെ ഭീഷണിയുമായെത്തി. ഇതിലും അന്വേഷണം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIG B, AMITABH BACHCHAN, LATESTNEWS, BOMB THREATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360