SignIn
Kerala Kaumudi Online
Saturday, 01 August 2026 12.17 PM IST

കുൽഗാം ഭീകരാക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആളും മരിച്ചു

kulgam-terrorist-attack
പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കുൽഗാം ജില്ലയിലെ ഇഷ്‌ടികച്ചൂളയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആളും മരിച്ചു. ഇതോടെ മരണം രണ്ടായി. ഛത്തീസ്‌ഗഢിൽ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. ഒരാൾ സംഭവസ്ഥലത്തുവച്ചും രണ്ടാമത്തെയാൾ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

കുൽഗാമിലെ കെല്ലം പ്രദേശത്തെ ഇഷ്‌ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് ശേഷം ഭീകരർ രക്ഷപ്പെടുകയും ചെയ്‌തു. ഛത്തീസ്‌ഗഢ് സ്വദേശി ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടക്. ദീപക് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഭൂപീന്ദറിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിലും പിന്നീട് അനന്ത്‌നാഗിലെ സർക്കാർ മെഡിക്കൽ കോളേജിലെക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണവിവരമറിഞ്ഞ് സുരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തിയിരുന്നു. പ്രദേശം വളഞ്ഞ് ഭീകരർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

English Summary

Two migrant workers from Chhattisgarh were killed in a terrorist attack at a brick kiln in Kulgam district of Jammu and Kashmir. One victim died at the spot, while another succumbed to injuries during treatment. Security forces launched a search operation after the attackers fled the scene.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAMMU KASHMIR ATTACK, KULGAM NEWS, KASHMIR TERROR INCIDENT, KULGAM BHEEKARAKRAMANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360