ന്യൂഡൽഹി: ഡൽഹിയിലും കൊൽക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതകത്തിന് കുത്തനെ വില വർദ്ധിച്ചിരുന്നു. ഇപ്പോൾ വിലകുറഞ്ഞതോടെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആശ്വാസമായിരിക്കുകയാണ്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്.
ഇതോടെ വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 2,728 രൂപയും കൊൽക്കത്തയിൽ 2,872.50 രൂപയുമാണ് വില. എന്നാൽ, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജൂലായ് മാസത്തിലും സമാനമായ രീതിയിൽ വാണിജ്യ സിലിണ്ടർ വില കുറച്ചിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുറച്ചിരിക്കുന്നത്.
Commercial LPG cylinder prices have been cut by over ₹200 in Delhi and Kolkata, bringing relief to hotels, restaurants and other businesses. The price of a 19 kg cylinder now stands at ₹2,728 in Delhi and ₹2,872.50 in Kolkata. Domestic 14.2 kg LPG cylinder prices remain unchanged despite the latest revision.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |