SignIn
Kerala Kaumudi Online
Saturday, 30 May 2026 4.19 PM IST

'ഇരിക്കൂറിൽ മത്സരിച്ചാൽ കെസിയെ ഞങ്ങൾ തോൽപ്പിക്കും, എംപി രാജിവച്ച് കേരളത്തിൽ വരേണ്ട'; വിഡിക്കായി മുദ്രാവാക്യം

READ ENGLISH VERSION
vd-satheesan

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കേരള ഹൗസിന് മുന്നിൽ മലയാളികളുടെ പ്രതിഷേധം. 'മലയാളീസ്' എന്ന പേരിട്ട ഹരിയാന രജിസ്‌ട്രേഷൻ ടെമ്പോ ട്രാവലറിൽ എത്തിയാണ് പ്രതിഷേധം. വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കോൺഗ്രസിന് ഇനി വോട്ടിടില്ലെന്ന് പ്രതിഷേധക്കാർ മലയാളം വാർത്താ ചാനലുകളോട് പറഞ്ഞു. കാശ്മീർ യാത്രയ്ക്ക് ശേഷം ഡൽഹിയിലെത്തിയ മലയാളി സംഘമാണ് കേരള ഹൗസിന് മുന്നിൽ പ്രതിഷേധിച്ചത്.

'കെസി വേണുഗോപാലിനെ ഞങ്ങൾക്ക് എല്ലാം ഇഷ്ടമുള്ള നേതാവാണ്. അദ്ദേഹം മികച്ച നേതാവാണ്. പക്ഷേ, മുഖ്യമന്ത്രിയായിട്ട് ഞങ്ങൾക്ക് വിഡി സതീശനെ മതി. ചർച്ചകളെ ഞങ്ങൾ വാർത്തകളിൽ കാണുകയാണ്. ഇരിക്കൂറിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ ഞങ്ങൾ തോൽപ്പിക്കും. മലയോരമേഖയിലേക്ക് കെസിയെ അടുപ്പിക്കില്ല. ഒരു എംപി രാജിവച്ച് കേരളത്തിലേക്ക് വരേണ്ട ആവശ്യമില്ല. ഇങ്ങനെയുള്ളൊരു സംവിധാനം വേണ്ട. ഒരു എംഎൽഎയാകാൻ അദ്ദേഹം വരേണ്ട. വിഡി സതീശൻ നിശ്ചയദാർഢ്യമുള്ള നേതാവാണ്'- പ്രതിഷേധത്തിനിടെ അവർ പറഞ്ഞു.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ ജനവികാരമാണ് ഉയരുന്നത്. വിഡി സതീശനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ഇടുക്കിയിൽ പ്രകടനം നടത്തിയതിന്റെ പേരിൽ നാലുപേർക്കെതിരെ ഡിസിസി നടപടിയെടുത്തിട്ടും ഇന്നലെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രകടനം നടന്നു. ഇതിൽ എ.ഐ.സി.സി നേതൃത്വത്തിന് അതൃപ്തിയുണ്ട്. വിഡിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി വരെ മുഴക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VD SATHEESAN, KERALA, KC VENUGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360