SignIn
Kerala Kaumudi Online
Saturday, 07 November 2026 1.23 PM IST

'മുൻ കാമുകിയുടെ വിവരങ്ങൾ വേണം'; 1889 ചോദ്യങ്ങളുമായി വിവരാവകാശ കമ്മിഷന് അപേക്ഷ നൽകി യുവാവ്

rti
പ്രതീകാത്മക ചിത്രം

ചെന്നൈ: മുൻ കാമുകിയുടെ വിവരങ്ങൾക്കായി വിവരാവകാശ നിയമം ദുരുപയോഗം ചെയ്ത യുവാവിന് വിവരാവകാശ കമ്മിഷന്റെ കർശന താക്കീത്. ഇനിയും ഇത്തരം പ്രവൃത്തികൾ തുടർന്നാൽ മാനസികാരോഗ്യ ചികിത്സയ്‌ക്കയക്കാൻ ഉത്തരവിടുമെന്ന് തമിഴ്നാട് വിവരാവകാശ കമ്മിഷൻ മുന്നറിയിപ്പ് നൽകി. വില്ലുപുരം സ്വദേശി സന്തോഷിനെയാണ് വിവരാവകാശ കമ്മിഷണർ വി പി ആർ ഇളമ്പരിതി ശാസിച്ചത്.

പ്രണയബന്ധം അവസാനിപ്പിച്ച പെൺകുട്ടിയുടെ വിവരങ്ങളും ചിത്രങ്ങളുമാണ് വിവരാവകാശ നിയമം വഴി യുവാവ് ആവശ്യപ്പെട്ടത്. യുവതിയുടെ മുൻകാല പ്രണയബന്ധങ്ങൾ?, ആരെയൊക്കെ ചതിച്ചിട്ടുണ്ട്?, എത്ര ബന്ധങ്ങളുണ്ടായിട്ടുണ്ട്?, വിവാഹിതയായോ?, യുവതിയുമായി സംസാരിച്ച ആളുകളൊക്കെ ജീവിച്ചിരിപ്പുണ്ടോ?, അവരുടെ ചിത്രങ്ങൾ തുടങ്ങി 1886 ചോദ്യങ്ങളാണ് ഇയാൾ 97 അപേക്ഷകളിലായി ഉൾപ്പെടുത്തിയത്. കടലൂർ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2025 നവംബർ മുതൽ ഈ വർഷം ജൂൺ വരെയാണ് അപേക്ഷകൾ നൽകിയത്.

ജില്ലാ പൊലീസ് സൂപ്രണ്ടിനും പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കും ഇത്തരത്തിൽ അപേക്ഷകൾ നൽകിയിട്ട് മറുപടി ലഭിച്ചില്ലെന്ന് കാണിച്ചാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 2021 - 2024 കോളേജ് പഠനകാലത്താണ് സന്തോഷും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ സന്തോഷിന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്നൊഴിഞ്ഞു. തുടർന്നും ഇയാൾ പെൺകുട്ടിയെ പിന്നാലെ നടന്ന് ഉപദ്രവിച്ചെന്നാണ് വിവരം. ഇതോടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ ചികിത്സതേടിയെന്നാണ് വിവരം. അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാൻ ഉപയോഗിക്കുന്ന നിയമത്തെ വ്യക്തിപരമായ കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്‌തെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

English Summary

A man from Villupuram, Tamil Nadu, was reprimanded by the State Information Commission for misusing the Right to Information (RTI) Act to seek personal details and photographs of his former girlfriend. He reportedly submitted 97 applications containing 1,886 questions about her past relationships, personal life and acquaintances.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMIL NADU RTI COMMISSION, ​RTI ACT MISUSE, ​EX GIRLFRIEND HARASSMENT CASE, ​SANTOSH VILLUPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360