ന്യൂഡൽഹി: കൽക്കരി കുംഭകോണക്കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്. അദ്ദേഹത്തിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ തീരുമാനം നേരത്തെ വിചാരണ കോടതി അംഗീകരിച്ചിരുന്നു.
ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചെന്നാണ് കേസ്. കേസിലെ ആറാം പ്രതിയായിരുന്നു മൻമോഹൻ സിംഗ്. മരിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. മൻമോഹൻ സിംഗിന്റെ വിയോഗത്തിന് പിന്നാലെ അപ്പീൽ നടപടികൾ അവസാനിപ്പിക്കാമായിരുന്നുവെന്നും എന്നാൽ സ്പെഷ്യൽ ജഡ്ജി കേസ് രജിസ്റ്റർ ചെയ്തതും അപ്പീൽ നൽകിയ വ്യക്തിക്ക് സമൻസ് അയച്ചതും പരിശോധിക്കുന്നതിന്റെ ഭാഗമായി സിബിഐ സമർപ്പിച്ച രണ്ട് ക്ലോഷർ റിപ്പോർട്ടുകളും പരിശോധിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി.
അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ മാനദണ്ഡങ്ങൾ മുൻനിർത്തി പരിശോധിക്കുമ്പോൾ സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് തള്ളിക്കളയാനും കേസ് രജിസ്റ്റർ ചെയ്യാനും സ്പെഷ്യൽ ജഡ്ജിക്ക് യാതൊരു കാരണവുമില്ലായിരുന്നു എന്ന് ബോധ്യപ്പെട്ടതായും സുപ്രീംകോടതി വ്യക്തമാക്കി.
The Supreme Court has given a clean chit to late former Prime Minister Manmohan Singh in the coal allocation scam case, ruling that there was no basis to proceed against him. The verdict brings legal closure to allegations linked to the controversial coal block allocations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |