SignIn
Kerala Kaumudi Online
Monday, 13 July 2026 9.06 PM IST

നാഗാലാൻഡിൽ സ്ഫോടനം : അസാം റൈഫിൾസ് സൈനികന് വീരമൃത്യു,​ നാല് പേർക്ക് പരിക്ക്

READ ENGLISH VERSION
nagaland-blast-
നാഗാലാൻഡിലുണ്ടായ സ്ഫോടനത്തെ തുടർന്നുള്ള ദൃശ്യങ്ങൾ

കൊഹിമ : നാഗാലാൻഡിൽ ഐ.ഇ.ഡി സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു,​ നാല് സൈനികർക്ക് പരിക്കേറ്റു. നാഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്. അസാം റൈഫിൾസിന്റെ പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന് സമീപമാണ് ഐ.ഇ.ഡി പൊട്ടിത്തെറിച്ചത്. സൈവികർ സഞ്ചരിച്ച ബൊലേറോ എസ്.യു,​വിക്ക് സമീപം ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു സ്ഫോടനത്തിൽ അസാം റൈഫിൾസിലെ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി കൊഹിമയിലെ പ്രതിരോധ വകുപ്പ് പി.ആർ.ഒ സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു . സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ സൈന്യം വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAGALAND EXPLOSION, ASSAM RIFLES, ASSAM RIDLES SOLDIER MARTYRED, NAGALAND BLAST NEWS, NAGALAND SPHODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360