SignIn
Kerala Kaumudi Online
Saturday, 17 October 2026 12.10 PM IST

ഇന്ത്യക്കാർക്ക് ഇസ്രയേൽ, ഇറാൻ യാത്രാ വിലക്ക്

iran

ന്യൂഡൽഹി:ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശ മന്ത്രാലയം. മേഖലയിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് വരെ ഇന്ത്യക്കാർ ഇറാൻ, ഇസ്രയേൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. ഇറാനിലോ ഇസ്രയേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും രജിസ്റ്റർ ചെയ്യാനും മന്ത്രാലയം അഭ്യർത്ഥിച്ചു. അവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും യാത്രകൾ പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്.


സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഏപ്രിൽ ഒന്നിനുണ്ടായ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ അക്രമവും അസ്ഥിരതയും വർദ്ധിക്കുന്ന സാഹചര്യത്തിലും ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ നടപടികൾ ഒഴിവാക്കണമെന്നും ഇന്ത്യ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360