SignIn
Kerala Kaumudi Online
Saturday, 17 October 2026 9.02 AM IST

ശ്വാസകോശത്തിൽ അണുബാധ; മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

lk-advani
എൽ കെ അദ്വാനി

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഇന്ദ്രപ്രസ്‌ത അപ്പോളോ ആശുപത്രിയിലാണ് 98കാരനായ അദ്വാനി ചികിത്സയിൽ കഴിയുന്നത്. അദ്വാനിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്‌ച രാത്രി ഏഴരയോടെ ആണ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ പൾമനറി വിഭാഗത്തിലെ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ് അദ്വാനി. മെഡിക്കൽ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് മുമ്പും അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിൽ ഈ വർഷം മേയ് മാസമാണ് അദ്വാനി അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏതാനും ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം അദ്വാനി ആശുപത്രി വിട്ടു. 2024 ഡിസംബറിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയ അദ്വാനിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

English Summary

Senior BJP leader and former Deputy Prime Minister LK Advani, 98, has been admitted to Indraprastha Apollo Hospital in Delhi due to a lung infection. Hospital authorities said his condition is stable and there is no cause for concern. He is under the supervision of pulmonary specialists and undergoing medical examinations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LK ADVANI HEALTH UPDATE, LK ADVANI HOSPITALISED, LK ADVANI LUNG INFECTION, INDRAPRASTHA APOLLO HOSPITAL DELHI, LK ADVANI LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360