SignIn
Kerala Kaumudi Online
Saturday, 17 October 2026 2.38 AM IST

പ്രതിപക്ഷത്തിനെതിരെ വീണ്ടും സുപ്രീംകോടതി , കെണിയിൽ വീഴുന്നു എന്ന് മനസിലാക്കുന്നില്ല

d

 സ‌ഞ്ജയ് റൗത്തിന് നോട്ടീസ്


ന്യൂഡൽഹി: ജുഡിഷ്യറിക്കെതിരെയുള്ള 'ഇന്ത്യ" മുന്നണി നേതാക്കളുടെ പരാമ‌ർശങ്ങളിൽ വീണ്ടും കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി. അവർ കെണിയിൽ വീഴുകയാണെന്ന് മനസിലാക്കുന്നില്ലെന്ന് മുന്നറിയിപ്പ് നൽകി. അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കോടതികൾ പിന്നിലല്ല. എന്നിട്ടും വിമ‌ർശനം തുടരുന്നത് നിർഭാഗ്യകരമാണ്. എല്ലാവർക്കും നല്ലബുദ്ധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ബാ‌ർ അസോസിയേഷൻ സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിൽ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്തിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടുകൊണ്ടായിരുന്നു നിരീക്ഷണം.

കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ കഴിയില്ലെന്ന് വ്യാഴാഴ്ച ഇതേ ബെഞ്ച് പറഞ്ഞിരുന്നു. 'ഇന്ത്യ" നേതാക്കളെ കാണാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചതിനെ സഞ്ജയ് റൗത്ത് വിമർശിച്ചിരുന്നു. ബി.ജെ.പിയുടെ പരിപാടികൾക്ക് ജഡ്‌ജിമാർ പോകുന്നു. ബി.ജെ.പി മുഖ്യമന്ത്രിമാർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കുന്നു. എന്നാൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിക്കുമ്പോൾ കാണില്ലെന്നാണ് പറയുന്നതെന്ന് സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാർ അസോസിയേഷൻ ഹ‌ർജി നൽകിയത്. ഒരു നേതാവിന്റെ പെരുമാറ്റത്തിൽ പ്രത്യേകമായി വിശദീകരണം തേടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെ പറഞ്ഞിരുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സൂചിപ്പിച്ചാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ബോധപൂർവം നടത്തുന്ന പരാമർശങ്ങളെന്ന് സോളിസിറ്രർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.

ഹ‌ർജി 26ന്

പരിഗണിക്കും

പ്രതികരണം തേടിയപ്പോൾ രാഹുൽ പിടിച്ചുതള്ളിയെന്ന് ആരോപിച്ച ഗർഭിണിയായ മാദ്ധ്യമപ്രവർത്തകയുടെ ഹർജി 26ന് പരിഗണിക്കുമെന്ന്ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360