ന്യൂഡൽഹി: സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്ക് മാർഗരേഖയുമായി പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ. മാദ്ധ്യമപ്രവർത്തകർ സമരങ്ങളുടെ ഭാഗമാകരുതെന്നും പക്ഷം പിടിക്കരുതെന്നും നിർദ്ദേശിച്ചു. പൊലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണം. വാക്കുതർക്കമുണ്ടാകരുത്. പ്രതിഷേധങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കണം. സാവകാശം നടക്കണം. വീഴാനും ചവിട്ടിമെതിക്കപ്പെടാനുമുള്ള സാദ്ധ്യത ഇല്ലാതാക്കാനാണിത്. സാഹചര്യം മോശമാകുകയാണെങ്കിൽ പുറത്തുകടക്കാൻ വഴി നോക്കിവയ്ക്കണം. പൊലീസിന്റെയും സമരക്കാരുടെയും പ്രവൃത്തികളിൽ ഇടപെടരുത്. പ്രകോപനമുണ്ടാക്കരുത്. പൊലീസുകാർ സമീപിച്ചാൽ മാദ്ധ്യമപ്രവർത്തകനാണെന്ന് ശാന്തമായി പറയണം. മാദ്ധ്യമസ്ഥാപനത്തിന്റെ ഐ.ഡി കാർഡോ,അക്രഡിറ്റേഷൻ കാർഡോ കൈവശമുണ്ടാകണം. പൊലീസ് വിന്യാസം,സേനാ നീക്കങ്ങൾ തുടങ്ങിയവ അപ്പപ്പോൾ പ്രക്ഷേപണം ചെയ്യരുതെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |