SignIn
Kerala Kaumudi Online
Saturday, 17 October 2026 2.38 AM IST

പ്രണയത്തിനെന്ത് പ്രായം...?​ 75കാരനും 30കാരിക്കും സ്വപ്‌ന മാംഗല്യം

t

ലക്‌നൗ: പ്രണയത്തിന് പ്രായം ഒരു തടസമാണോ.. അല്ലെന്ന് തെളിയിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർ.

30കാരിക്കും 75കാരനും നവരാത്രി ദിനാഘോഷത്തിനിടെ അവർ സ്വപ്നം കണ്ട വിവാഹം നടക്കും. ഔറയ്യ ജില്ലയിലാണ് സംഭവം. ആറ് ദിവസം മുമ്പായിരുന്നു റീനയുടെയും റാം സുഘറിന്റെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് റീന. റാം സാഗറുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുകയാണെന്നും പറഞ്ഞുകൊണ്ട് റീന തന്നെയാണ് വിവരം അറിയിച്ചത്. പ്രായ വ്യത്യാസം ബന്ധത്തിന് ഒരു തടസമല്ല. തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അറിയിച്ചു.

ഒരു വർഷം മുമ്പാണ് റീന റാമിനെ കണ്ടുമുട്ടുന്നത്. ഒറ്റനോട്ടത്തിൽ പ്രണയം തോന്നി,​ അറിയിച്ചു. വീഡിയോ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെട്ടതെന്നും ബന്ധം പതിയെ വളർന്നെന്നും റാമിന്റെ മകൾ രാധ പറയുന്നു. കുടുംബങ്ങൾക്ക് സമ്മതമാണെങ്കിലും ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹ മാദ്ധ്യമത്തിൽ ചിലരെങ്കിലും എതിർപ്പറിയിച്ചിട്ടുണ്ട്. പബ്ലിസിറ്റിക്കുവേണ്ടിയാണിതൊക്കെയെന്ന് പ്രതികരണങ്ങളുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360