SignIn
Kerala Kaumudi Online
Saturday, 17 October 2026 2.36 AM IST

ഡി.ആർ.ഡി.ഒ പരീക്ഷണം വിജയം, ആയുധരഹസ്യങ്ങൾക്ക് ഇനി ക്വാണ്ടം കവചം

d

ന്യൂഡൽഹി: ആയുധ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾക്ക് ഇനി ക്വാണ്ടം കവചത്തിന്റെ കരുത്ത്. വിവരങ്ങൾ ശത്രുക്കൾ ചോർത്താതിരിക്കാൻ ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ചുനിർമ്മിച്ച സുരക്ഷാസംവിധാനത്തിന്റെ നിർണായക പരീക്ഷണം ഒഡീഷയിലെ ചാന്ദിപുരിൽ വിജയകരമായി പൂർത്തിയാക്കി. ഡി.ആർ.ഡി.ഒയും ബംഗളൂരു ആസ്ഥാനമായുള്ള ടാക്ബിറ്റ് ലാബ്സ് എന്ന കമ്പനിയും ചേർന്നാണ് ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (ക്യു.കെ.ഡി) എന്ന ആശയവിനിമയ സംവിധാനം വികസിപ്പിച്ചത്. ​ യുദ്ധോപകരണങ്ങളുടെയുൾപ്പെടെ പരീക്ഷണവേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി കൈമാറാനും സൈനിക ആശയവിനിമയങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും ഈ സംവിധാനത്തിലൂടെ കഴിയും. പരീക്ഷണഫലങ്ങൾ, ആയുധങ്ങളുടെ പ്രവർത്തനക്ഷമത, സെൻസറുകൾ നൽകുന്ന വിവരങ്ങൾ എന്നിവ മൂന്നാമതൊരാളിലേക്കെത്തില്ല. സൈബർ ഭീഷണികളെ ചെറുക്കാനാകും. 

താക്കോലിട്ടുപൂട്ടും

അതി സുരക്ഷാആശയവിനിമയ പൂട്ടാണ് ക്യു.കെ.ഡി. രണ്ട് കക്ഷികൾക്ക് അവർക്കുമാത്രം അറിയാവുന്ന ഒരു 'താക്കോൽ" സൃഷ്ടിക്കപ്പെടുന്നു.

വിവരങ്ങൾ തുറന്നുവായിക്കാൻ സഹായിക്കുന്ന ഈ 'താക്കോൽ" സംവിധാനം സുരക്ഷിതമായി കൈമാറും. മറ്റൊരാൾ ഈ താക്കോൽ ചോർത്താൻ ശ്രമിച്ചാൽ ഉടനടി തിരിച്ചറിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360