SignIn
Kerala Kaumudi Online
Thursday, 04 June 2026 12.41 AM IST

സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര,​ തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

dk-sivakumar

ബംഗളുരു: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ കർണാടകയിൽ സ്കൂൾ,​ കോളേജ് വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാകും. സൗജന്യ ബസ് പാസ് വിദ്യാർത്ഥികൾക്ക് മാത്രമാ.യി പരിമിതപ്പെടുത്തിയതിന് എതിരെ വിമർശനമുയർന്നുവെന്നും അതിനാലാണ് മുഴുവൻ വിദ്യാ‌ത്ഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

എ ല്ലാ വിദ്യാർത്ഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ ബസ് പാസ് നൽകും. എല്ലാ സ്കൂൾ,​ കോളേജ് വിദ്യാർത്ഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കും. മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വ്ദ്യാർത്ഥികൾ പ്രത്യേകം അപേക്ഷിക്കണം. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി.കെ.ശിവകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കർണാടകത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി ബംഗളുരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് ഡി.കെ.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധ​രാ​മ​യ്യ​ ​മ​ന്ത്രി​സ​ഭ​യി​ലെ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ആ​യി​രു​ന്ന​ ​ജി.​ ​പ​ര​മേ​ശ്വ​ര​യാ​ണ് ​ഉ​പ​മു​ഖ്യ​മ​ന്ത്രി.
സി​ദ്ധ​രാ​മ​യ്യ​യു​ടെ​ ​മ​ക​ൻ​ ​യ​തീ​ന്ദ്ര​ ​സി​ദ്ധ​രാ​മ​യ്യ,​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ​യു​ടെ​ ​മ​ക​ൻ​ ​പ്രി​യ​ങ്ക് ​ഖാ​ർ​ഗെ,​ ​മ​ല​യാ​ളി​ക​ളാ​യ​ ​യു.​ടി.​ ​ഖാ​ദ​ർ,​കെ.​ജെ.​ ​ജോ​ർ​ജ് ​എ​ന്നി​വ​രും മ​ന്ത്രി​സ​ഭ​യി​ൽ​ ​ഇ​ടം​ ​നേ​ടി.​ ​രാ​ജ്യ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​ശേ​ഷം​ ​മ​ന്ത്രി​സ​ഭ​ ​വി​പു​ലീ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്നാ​ണ് ​വി​വ​രം.​  

ച​ട​ങ്ങി​ൽ കേരളത്തിൽ നിന്ന് മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​നും​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​പ​ങ്കെ​ടു​ത്തു. കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ,​ ​ലോ​ക്സ​ഭ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി,​ ​സി​ദ്ധ​രാ​മ​യ്യ,​​​ ​തെ​ല​ങ്കാ​ന​ ​മു​ഖ്യ​മ​ന്ത്രി​ ​രേ​വ​ന്ത് ​റെ​ഡ്ഡി,​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​ ​സു​ഖ്‌​വീ​ന്ദ​ർ​ ​സിം​ഗ് ​സു​ഖു,​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ ​പ്ര​മു​ഖ​രും​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, DK SIVAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360