SignIn
Kerala Kaumudi Online
Wednesday, 03 June 2026 3.13 PM IST

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവച്ചു

drone-attack-in-kuwait-

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പാസഞ്ചര്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ഒതൈബി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും കുവൈറ്റ് അറിയിച്ചു.

കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ കെട്ടിടമായ ടെർമിനൽ 1നു നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. നിലവിലെ സാഹചര്യങ്ങൾ സായുധ സേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപിന് നേരെ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയിരുന്നു.​​ ഇതിന് പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ബാലിസ്റ്റിക് മിസൈൽ​ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞെന്ന് പറഞ്ഞ അമേരിക്ക ഇറാന്റെ അവകാശവാദം തള്ളി. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുവൈറ്റിന് നേരെയുള്ള ഇറാന്റ ആക്രമണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, IRAN, AMERICA, KUWAIT, DRONE ATTACK, MISSILE ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360