
ന്യൂഡൽഹി: അസാമിലെ ജോർഹട്ടിൽ എ.എൻ 32 വ്യോമസേന വിമാനം തകർന്നുവീണ് 5 സൈനികർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീറുകളായ ഖേമാരാം കുമാവത്, ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്. സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് ജോർഹട്ടിലെ വ്യോമസേനാ താവളത്തിൽ ലാൻഡിംഗിനിടെ അപകടമുണ്ടായത്. വിമാനത്തിന് തീപിടിച്ചു. അഗ്നിശമനാ യൂണിറ്റുകൾ കുതിച്ചെത്തി തീയണച്ചു. യഥാർത്ഥ കാരണം കണ്ടെത്താൻ കോർട്ട് ഒഫ് എൻക്വയറിക്ക് വ്യോമസേന ഉത്തരവിട്ടു. പൊതുജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അഭ്യർത്ഥിച്ചു.
കേരളത്തിലും തകർന്നുവീണിട്ടുണ്ട്
റഷ്യൻ നിർമ്മിത എ.എൻ 32 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ 1980 മുതലാണ് വ്യോമസേന ഉപയോഗിക്കുന്നത്. നിലവിൽ 100ൽപ്പരം എ.എൻ 32 വിമാനങ്ങൾ സേനയുടെ പക്കലുണ്ട്. സൈനികർ, പ്രതിരോധ സാമഗ്രികൾ തുടങ്ങിയവ കൊണ്ടുപോകാനാണ് ഇവ ഉപയോഗിക്കുന്നത്. ഈ പഴക്കമേറിയ വിമാനങ്ങൾ ഇതുവരെ 18ൽപ്പരം അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 1990 ജൂലായ് 15ന് പൊന്മുടി മേഖലയിൽ ഈ ശൃംഖയിലെ വിമാനം തകർന്നു വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 5 പേരാണ് അന്ന് മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |