
ന്യൂഡൽഹി: സീഷെൽസ് ദേശീയ അസംബ്ലിയിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്റെ 50-ാം വർഷത്തിന്റെ ഭാഗമായുള്ള ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്നു മോദി.
ഇന്ത്യയും സീഷെൽസും ഇന്ത്യൻ മഹാസമുദ്രം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ മോദി, ഭാവി തലമുറയ്‌ക്കായി സമുദ്രങ്ങൾ സുരക്ഷിതമാക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ‌്തു.
കൂടുതൽ വികസനം ലക്ഷ്യമിടുന്ന ലോകത്തിനായി ഒന്നിച്ച് പ്രവർത്തിക്കാം. സീഷെൽസിലെ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഉദ്യോഗസ്ഥർ, സുരക്ഷാ സേനകൾ എന്നിവർ പതിറ്റാണ്ടുകളായി ഇന്ത്യയിൽ പരിശീലനം നേടുന്നു. സീഷെൽസിലെ അമ്പതിലൊരാൾ ഇന്ത്യയിൽ പരിശീലനം ലഭിച്ചവരാണ്. യുവാക്കൾക്കുള്ള ഇന്റേൺഷിപ് പരിശീലനം വർദ്ധിപ്പിക്കും. ഇന്ത്യൻ സമുദ്ര സുരക്ഷയിൽ സീഷെൽസ് സേനയുടെ സാന്നിധ്യം നിർണായകമാണെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |