
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരർ വരും ദിവസങ്ങളിൽ ഡൽഹിയിലും ഉത്തരാഖണ്ഡിലും പ്രധാന സ്ഥലങ്ങളിൽ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡൽഹിയിലെയും ഉത്തരാഖണ്ഡിലെയും രാഷ്ട്രീയ നേതാക്കൾ, ക്ഷേത്രങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പൊലീസ് ആസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിടുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ഒരു ഇമെയിൽ സന്ദേശം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇമെയിലിന്റെ ആധികാരികത പരിശോധിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |