SignIn
Kerala Kaumudi Online
Monday, 29 June 2026 3.17 AM IST

ഭീകരാക്രമണ പദ്ധതി തകർത്തു അസാമിൽ രണ്ട് ഉൾഫ കമാൻഡർമാർ പിടിയിൽ

d

ഗുവാഹത്തി: അസാമിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്. സംഭവത്തിൽ നിരോധിത സംഘടനയായ ഉൾഫ ഇൻഡിപെൻഡന്റിന്റെ രണ്ട് കമാൻഡ‌ർമാർ പിടിയിലായി. ഹുമെൻജ്യോതി ബറുവ, പാപു മൊറാൻ എന്നിവരാണ് അറസ്റ്രിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസാം പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. രണ്ട് എ.കെ 56 തോക്കുകൾ, വെടിയുണ്ടകൾ, ഹാൻഡ് ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തു.

ഗ്രാമീണരെ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു പദ്ധതി. സിൻസുക്കി ടൗണിലെ ഗ്രാമീണരെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.

മേഖലയിൽ അശാന്തി സൃഷ്ടിക്കാൻ ശ്രമിച്ചു. കഴിഞ്ഞ മാർച്ചിൽ ജാഗനിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ട ആക്രമണത്തിലും ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360