SignIn
Kerala Kaumudi Online
Thursday, 30 July 2026 1.18 AM IST

ലോക്‌സഭ കടന്ന് പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ

rahul

ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭ പാസാക്കി. എൻ.കെ. പ്രേമചന്ദ്രന്റെ 17 എണ്ണമടക്കം 91 പ്രതിപക്ഷ ഭേദഗതികൾ തള്ളിയാണ് പാസാക്കിയത്. ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.

ചർച്ചയ‌്‌ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പേരെടുത്ത് പറഞ്ഞ് ആക്രമിച്ചു. ഭരണപക്ഷാംഗങ്ങളുടെ ബഹളത്തിൽ രാഹുലിന്റെ പ്രസംഗം തടസപ്പെട്ടു. രണ്ടു തവണ സഭ നിറുത്തിവച്ചു.

അമിത് ഷായെ അപമാനിച്ചതിന് മാപ്പുപറയണമെന്ന സർക്കാർ ആവശ്യം രാഹുൽ തള്ളി. രാഹുലിന്റെ പ്രസംഗം തടസപ്പെടുത്തിയത് പ്രതിപക്ഷവും ചോദ്യം ചെയ്തു. പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും.

ഇഡിയറ്റുകളെന്ന്

രാഹുൽ

വിദ്യാർത്ഥികളെ തടഞ്ഞവർ ഇഡിയറ്റുകളാണെന്ന് രാഹുൽ പറഞ്ഞു. അവർ സ്വയം ദൈവമാണെന്ന് ധരിക്കുന്നവരാണ്. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ അമിത് ഷായാണ് ഉത്തരവിട്ടത്. പ്രതിപക്ഷത്തെ പേടിച്ച് സഭയിൽ വരാതെ 30 കാറുകളുടെ അകമ്പടിയിലാണ് സഞ്ചാരമെന്നും ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് പറഞ്ഞതും ബഹളത്തിനിടയാക്കി. ഭരണപക്ഷ ആവശ്യപ്രകാരം രാഹുലിന്റെ ഇഡിയറ്റ് പരാമർശം രേഖയിൽ നിന്ന് നീക്കം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKSABHA BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360