
ന്യൂഡൽഹി: ഭോജ്ശാല - കമൽ മൗല മസ്ജിദ് മേഖലയ്‌ക്ക് സമീപമുള്ള പ്ലോട്ടിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ച നമസ്‌കാരം നടത്താം. മുസ്ലിം വിഭാഗത്തിന് സൗകര്യമുള്ള സ്ഥലം സുപ്രീംകോടതി അംഗീകരിച്ചു. മേഖലയിൽ നിന്ന് ഒന്നരക്കിലോമീറ്റർ അകലെയാണ് ഇപ്പോൾ ജില്ലാഭരണകൂടം സ്ഥലം അനുവദിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം നൽകിയ ഹർജിയാണ് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവിട്ടിട്ടും മദ്ധ്യപ്രദേശ് സർക്കാർ ക്രമീകരണമുണ്ടാക്കുന്നില്ലെന്നും വാദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ വിഷയം പരിഗണിച്ചത്. ഭോജ്ശാല - കമൽ മൗല മസ്ജിദ് മേഖലയെ സരസ്വതി ക്ഷേത്രമായി മദ്ധ്യപ്രദേശ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം വിഭാഗം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് കൂട്ടായ്‌മ തുടങ്ങിയവരാണ് എതിർകക്ഷികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |