ഉപയോഗിക്കാമെന്ന ചട്ടമാണ് മാറേണ്ടത്
ന്യൂഡൽഹി: അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. ചട്ടങ്ങളിൽ മാറ്റം വരണം. അല്ലാത്തപക്ഷം ഇതിന്റെ ഉപയോഗം നിയമവിരുദ്ധമെന്ന് പറയാനാകില്ല.
ജൂലായ് 20ന് സി.ജെ.പി പാർലമെന്റ് മാർച്ചിനു നേർക്ക് പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ചോദ്യം ചെയ്‌ത് സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. നെഞ്ചിലേക്ക് വെടിവയ്‌ക്കണമെന്ന് കൊൽക്കത്തയിൽ നിയമമുണ്ടായിരുന്നു. പിന്നീടത് റദ്ദാക്കപ്പെട്ടെന്നും കോടതി പറഞ്ഞു.
ഐ.ബിമുൻ സ്‌പെഷ്യൽ ഡയറക്‌ടർ യശോവർദ്ധൻ ആസാദാണ് ഹർജിക്കാരൻ. ചട്ടങ്ങളെയാണ് ഹർജിയിൽ ചോദ്യം ചെയ്യേണ്ടത്. മാർഗരേഖ കോടതി പുറത്തിറക്കണമെന്ന് ആവശ്യപ്പെടാനും കഴിയും. ഹർജി ഭേദഗതി വരുത്തി സമർപ്പിക്കാൻ അനുമതിയും നൽകി. പെല്ലറ്റ് ഗൺ ഉപയോഗിക്കാമെന്ന് ഡൽഹി പൊലീസിന്റെ ഒരുത്തരവും നിലവിലില്ലെന്ന് ഹർജിക്കാർക്കുവേണ്ടി അഡ്വ. വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി.
ചികിത്സ ഉറപ്പാക്കണം
പെല്ലറ്റ് ഗൺ ഇരകൾക്ക് മികച്ച ചികിത്സ ഡൽഹി സർക്കാർ ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. സമാധാനപരമായ സമരത്തെ ചിലർ ഗൂഢലക്ഷ്യങ്ങൾക്കായി ഹൈജാക്ക് ചെയ്യുന്നത് അനുവദിക്കാനാകില്ല. അത്തരം സാഹചര്യമുണ്ടെങ്കിൽ പൊലീസ് ബലപ്രയോഗത്തിലേക്ക് പോകരുത്.
ഇതിനിടെ, സമരത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറുകളുടെ വിവരം തേടി ബീഹാറിലെ കോൺഗ്രസ് നേതാവ് അബ്‌ദുൾഫറാ ഷസ്‌ലി സുപ്രീംകോടതിയെ സമീപിച്ചു.
ഐഷിക്കെതിരായ വാറന്റ് റദ്ദാക്കി
ന്യൂഡൽഹി: 2021ലെ സമരക്കേസിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് 1000 പിഴയിട്ട് പട്യാല ഹൗസ് കോടതി റദ്ദാക്കി. ഇന്നലെ ഐഷി നേരിട്ടു ഹാജരായപ്പോഴാണ് മജിസ്ട്രേട്ട് വിജയ്ശ്രീ റാത്തോഡിന്റെ നടപടി. കേസ് വിളിക്കുമ്പോൾ ഹാജരാകണം. അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ,ജയ്മോൻ ആൻഡ്രൂസ്,കെ.എൻ. ജയശങ്കർ എന്നിവർ ഹാജരായി. സി.പി.എമ്മിന്റെ ദേശീയ ആസ്ഥാനത്തെത്തി ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചത് വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |