
ന്യൂഡൽഹി: സംഭാവനക്കൊള്ള വിവാദമായതിന് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകളിൽ നിരീക്ഷണം കർശനമാക്കിയതായി ട്രസ്റ്റി മഹന്ത് ദിനേന്ദ്ര ദാസ് അറിയിച്ചു. സംഭാവന ശേഖരണത്തിന്റെയും എണ്ണലിന്റെയും ഓരോ ഘട്ടവും ഇനി കാമറയിൽ പകർത്തും. 360 ഡിഗ്രി ക്യാമറകൾ എണ്ണൽ മുറിയിൽ സ്ഥാപിച്ചു.
ക്ഷേത്രത്തിലെ 40 കാണിക്കപ്പെട്ടികൾ വ്യത്യസ്ത ദിവസങ്ങളിൽ ഓരോന്നായി എണ്ണി തിട്ടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.എണ്ണൽ മുറിയിൽ നിന്ന് ഒഴിഞ്ഞ പെട്ടികൾ കൊണ്ടുപോകൽ, സീൽ ചെയ്യൽ, തിരികെ നൽകൽ എന്നിവ നിരീക്ഷിക്കാൻ എട്ടംഗ സംഘത്തെ നിയമിച്ചു. ഇതിനു പുറമേ ഈ പ്രക്രിയ മുഴുവൻ കാമറയിൽ പകർത്തി സൂക്ഷിക്കുമെന്നും മഹന്ത് ദിനേന്ദ്ര ദാസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |