SignIn
Kerala Kaumudi Online
Sunday, 16 August 2026 1.42 AM IST

അരുണാചലിൽ മിന്നൽ പ്രളയം: നാല് മരണം സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോയി അഞ്ച് സൈനികരെ കാണാതായി

g

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാംഗ്വാലിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 4 മരണം. രണ്ട് സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോയതിനെത്തുടർന്ന് അഞ്ച് സൈനികരെ കാണാതായി. അപ്പർ സുബൻസിരിയിലെ റോഡ് നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേർ ഇന്നലെ മരിച്ചത്. നിരവധി പേർ മണ്ണിനടിയിലാണ്. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് ബാംഗ്വാലിയിലെ പാസു പാനി ആർമി ക്യാമ്പിലെ 5ാം ഗ്രനേഡിയേഴ്സിന്റെ രണ്ട് ഷെൽട്ടറുകൾ പ്രളയത്തിൽ ഒലിച്ചുപോയത്. ഏഴ് സൈനികർ അപകടത്തിൽപ്പെട്ടെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്തെമോശം കാലാവസ്ഥയും വെള്ളപ്പൊക്കവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

ഹവിൽദാർ ഉപേന്ദർ, സൈനികരായ കുന്ദൻ, വിനോദ്, ആദിത്യ, സമുന്ദ എന്നിവരെയാണ് കാണാതായത്. സ്ഥലത്ത് 5ാം ഗ്രനേഡിയേഴ്സിൽ നിന്നുള്ള രണ്ട് രക്ഷാപ്രവർത്തന സംഘങ്ങളെയുംഐ.ടി.ബി.പി, ആർ.സി.സി, അരുണാചൽ പൊലീസ്, എസ്.ഡി.ആർ.എഫ് തുടങ്ങിയ സംഘങ്ങളെയും രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, ARUNACHAL PRADESH, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360