SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.14 AM IST

വന്ദേമാതരം വിവാദം: സോണിയയ്ക്കും രാഹുലിനും എതിരെ അന്വേഷണം

investigation

ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ 'വന്ദേമാതരം' ആലപിക്കുന്നത് തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസിൽ പരാതി. സുപ്രീംകോടതി അഭിഭാഷകൻ ശുഭ് ശർമയാണ് ഐ.പി എസ്റ്റേറ്റ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ രോഹിത് രാജ്ബീർ അറിയിച്ചു. ഓഗസ്റ്റ് 15ന് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ 'വന്ദേമാതരം' ആലപിക്കുന്നതിനിടെ ഗാനം തുടരുന്നതിനെ എതിർക്കുന്ന തരത്തിൽ സോണിയ ആംഗ്യം കാണിച്ചെന്നും സംസാരിച്ചെന്നുമാണ് പരാതി. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയെന്നും റിപ്പോർട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTIGATION, LATESTNEWS, VANDEMATARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360