SignIn
Kerala Kaumudi Online
Saturday, 17 October 2026 1.51 AM IST

കൊലപ്പെടുത്താൻ നീക്കം,​ ജാതി അധിക്ഷേപം, ഭർത്താവിനെതിരെ പരാതി നൽകി ഉത്തരാഖണ്ഡ് മന്ത്രി

s

ഡെറാഡൂൺ: 'ഞാൻ ആകെ തകർന്നുപോയി. എന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി,​ മറ്റ് സ്ത്രീകളുമായി ബന്ധം,​ ശാരീരിക- മാനസിക ഉപദ്രവം,​ ജാതി അധിക്ഷേപം"- ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത് ഉത്തരാഖണ്ഡ് മന്ത്രി. വനിതാശിശു വികസന മന്ത്രി രേഖ ആര്യയാണ് ഭർത്താവ് ഗിരിധരി ലാൽ സാഹുവിനെതിരെ പരാതി നൽകിയത്. ഡെറാഡൂൺ കന്റോൺമെന്റ് പൊലീസ് പട്ടികജാതിപട്ടികവർഗ (അതിക്രമങ്ങൾ തടയൽ) വകുപ്പുകളുമടക്കം ചുമത്തി കേസെടുത്തു. അൽമോറ സോമേശ്വറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് ആര്യ. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ആര്യ ഒരു വീഡിയോയും പുറത്തുവിട്ടു. തന്നെ കൊല്ലാൻ സാഹു ഗൂഢാലോചന നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചെന്നും പ്രായപൂർത്തിയാകാത്ത മക്കളുടെ ജീവന് ഭീഷണിയുണ്ടെന്നും വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. പിന്നാലെ അവശ നിലയിലായ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലെന്ന് പറഞ്ഞു. ഒരു മന്ത്രിക്ക് ഭർത്താവിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറയേണ്ടി വരികയും, പരാതി നൽകേണ്ടി വരികയും ചെയ്യുന്നത് സർക്കാരിന് ലജ്ജാകരമാണെന്നും വിമർശിച്ചു.

ഗാർഹിക പീഡനം

സഹിക്കരുത്

ഉത്തർപ്രദേശ് സ്വദേശിയായ സാഹുവും രേഖയും രണ്ട് ജാതിയിൽപ്പെട്ടവരാണെന്ന് പരാതിയിൽ പറയുന്നു. 2004 ജൂലായ് 6ന് ബറേലിയിൽ വച്ചായിരുന്നു വിവാഹം.

വിവാഹിതനാണെന്നും മക്കളുണ്ടെന്നുമുള്ള കാര്യം സാഹു മറച്ചുവച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഈ വിവരം അറിഞ്ഞത്. കുട്ടികളെ ഓർത്ത് മൗനം പാലിച്ചു. എന്നാൽ ഭർത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം തുടർന്നു. ചോദ്യം ചെയ്തപ്പോൾ മർദ്ദിക്കാൻ തുടങ്ങി. തന്റെ സർക്കാർ വസതിയിൽ ജീവനക്കാരുടെ മുമ്പിൽ വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. തന്റെ വ്യാജ ഒപ്പ് നിർമ്മിച്ച് ചില കമ്പനികളിലെ ഡയറക്ടർ സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്തു. സാധാരണക്കാരിയായാലും പ്രമുഖയായാലും ഗാർഹിക പീഡനങ്ങൾ സഹിക്കരുത്. ശബ്ദമുയർത്തണമെന്നും രേഖ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360