
പാട്ന: ബീഹാർ ലഖിസരായിലുള്ള അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. ശ്രാവണ മാസാരംഭം ആയതിനാൽ തിരക്ക് അനിയന്ത്രിതമായിരുന്നു. ബാരിക്കേഡുകൾ മറിയുകയും ആളുകൾ വീഴുകയും ചെയ്തു. സമീപത്തെ വൈദ്യുത തൂൺ വീണ് ആളുകൾക്ക് ഷോക്കേറ്റതായും റിപ്പോർട്ടുണ്ട്. ഷോക്കേൽക്കുമെന്ന് പേടിച്ച് ആളുകൾ തിരക്കുകൂട്ടിയതാണോ എന്നും അന്വേഷിച്ചുവരികയാണ്. വിശദമായ അന്വേഷണത്തിനുശേഷമേ അപകടത്തിന്റെ കൃത്യമായ കാരണം പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു. ദാരുണ സംഭവമെന്ന് പ്രതികരിച്ച ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി
പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലുലക്ഷം രൂപ പ്രഖ്യാപിച്ചു. കഴിഞ്ഞ മാർച്ചിൽ
ബീഹാറിലെ നളന്ദയിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഒമ്പത് പേർ മരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |