
ന്യൂഡൽഹി: അമേഠിയിലെ തോൽവിയോടെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്തായ സ്‌മൃതി ഇറാനി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായി. മുതിർന്ന നേതാവ് റാംമാധവ് ഇടവേളയ്‌ക്കുശേഷം വൈസ് പ്രസിഡന്റായി തിരിച്ചെത്തി. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ആണ് ട്രഷറർ. സംഘടനാ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷ് തുടരും. സമൂഹമാദ്ധ്യമ ചുമതലയിൽ നിന്ന് അമിത് മാളവ്യയെ മാറ്റി ദീപക് ഹസ്‌കയെ നിയോഗിച്ചു. ജനറൽ സെക്രട്ടറിയായിരുന്ന തരുൺ ചുഗിന് പാർട്ടി കേന്ദ്ര ആസ്ഥാനത്തെ ചുമതല.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രഖ്യാപിച്ച പട്ടികയിൽ 13 വൈസ് പ്രസിഡന്റുമാർ, എട്ട് ജനറൽ സെക്രട്ടറിമാർ, 16 സെക്രട്ടറിമാർ, 7 മോർച്ച പ്രസിഡന്റുമാർ, സമൂഹമാദ്ധ്യമ കൺവീനർമാർ, സെൽ കോഓർഡിനേറ്റർമാർ, വടക്കു കിഴക്ക് കോഓർഡിനേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വൈസ് പ്രസിഡന്റായി തുടരും. 13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ വസുന്ധര അടക്കം ആറും സെക്രട്ടറിമാരിൽ മൂന്നും വനിതകൾ. വൈസ് പ്രസിഡന്റായ സൗദാൻ സിംഗിനെ സംഘടനാ സഹ ജനറൽ സെക്രട്ടറിയാക്കി. ആംആദ്‌മി പാർട്ടിയിൽ നിന്നു വന്ന സന്ദീപ് പഥകിനെ സെക്രട്ടറിയാക്കി.
ബി.ജെ.പി ദേശീയ ഭാരവാഹി പട്ടിക ദേശീയ വൈസ് പ്രസിഡന്റുമാർ:
വസുന്ധര രാജെ, ബൈജയന്ത് ജയ് പാണ്ട, രേഖ വർമ്മ, താരിഖ് മൻസൂർ, തിരാത് സിംഗ് റാവത്ത്, റാം മാധവ്, ഡി. പുരന്ദേശ്വരി, വർഷബെൻ നരേന്ദ്രഭായ് ദോഷി, ഭാരതി പ്രവീൺ പവാർ, മൻപ്രീത് സിംഗ് ബാദൽ, ലാൽ സിംഗ് ആര്യ, എം നാഗരാജ, മധുചന്ദ്ര കർ.
ജന. സെക്രട്ടറിമാർ: വിനോദ് താവ്ഡെ, സുനിൽ ബൻസാൽ, ബിപ്ലബ് കുമാർ ദേബ്, സ്‌മൃതി ഇറാനി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വിവേദി, സഞ്ജയ് ഭാട്ടിയ.
സംഘടനാ ജന. സെക്രട്ടറി: ബി.എൽ. സന്തോഷ്. ജോ. സെക്രട്ടറിമാർ: ശിവപ്രകാശ്, സൗദാൻ സിംഗ്, ട്രഷറർ: പീയൂഷ് ഗോയൽ, ജോ. ട്രഷറർ: രാജേഷ് മംഗൾ സെക്രട്ടറിമാർ: കെ കവിതാ പട്ടീദാർ, കെ സുരേന്ദ്രൻ, ഭോലാ സിംഗ്, പ്രദീപ് വർമ്മ, ജഗ്ദീഷ് ഈശ്വർ ഭായ് പട്ടേൽ, ഫങ്നോൺ കൊന്യാക്, അനിൽ ആന്റണി, സന്ദീപ് പഥക്, മനോജ് ടിഗ്ഗ, സംഗീതാ യാദവ്, ഡോ. എം. വെങ്കിടേശൻ, സിദ്ധാർത്ഥ് ശംഭു, സ്വദേശ് സിംഗ്, മൃഗാംഗ ദിയോ ബർമൻ, രോഹൻ ഗുപ്ത, ജയ് പ്രകാശ്. കേന്ദ്ര ഓഫീസ് ചുമതല: തരുൺ ചുഗ്, ഓഫീസ് സെക്രട്ടറി: മഹേന്ദ്ര പാണ്ഡെ, വടക്ക് കിഴക്കൻ കോ-ഓർഡിനേറ്റർ: സംബിത്പാത്ര, ഓൾ സെൽ കോർഡിനേറ്റർ: വിഷ്ണു ദത്ത് ശർമ്മ. ഐ.ടി സെൽ മേധാവി: ദീപക് ഹസ്കെ, മാദ്ധ്യമ ചുമതല: അനിൽ ബലൂനി.
മാേർച്ചകൾക്ക് പുതിയ അദ്ധ്യക്ഷന്മാർ
മോർച്ചകൾക്ക് പുതിയ സാരഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. യുവ മോർച്ച: ഡോ. ഹേമംഗ് ജോഷി(ഗുജറാത്ത്), മഹിളാ മോർച്ച : രൂപ് കുമാരി ചൗധരി(ഛത്തീസ്ഗഡ്), ഒ.ബി.സി മോർച്ച: അമർപാൽ മൗര്യ(യു.പി), കിസാൻ മോർച്ച: ബൻസിലാൽ ഗുജ്ജർ(മധ്യപ്രദേശ്), എസ്.സി മോർച്ച: ശിവേഷ് കുമാർ റാം(ബീഹാർ), എസ്.ടി മോർച്ച: ഡോ.മന്നലാൽ റാവത്ത്(രാജസ്ഥാൻ), ന്യൂനപക്ഷ മോർച്ച: കുൻവർ ബാസിത് അലി(യു.പി).
മുസ്ലിം മുഖങ്ങൾ: അലിഗഡ് മുസ്ലിം സർവകലാശാല മുൻ വി.സി ഡോ. താരിഖ് മൻസൂർ (ദേശീയ വൈസ് പ്രസിഡന്റ്), കുൻവർ ബാസിത് അലി. (ന്യൂനപക്ഷ മോർച്ച അദ്ധ്യക്ഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |