
ന്യൂഡൽഹി: എയർ ഇന്ത്യയുടെ രണ്ട് പൈലറ്റുമാർ കൂടല ലഹരി പരിശോധനയിൽ കുടുങ്ങിയതായി റിപ്പോർട്ട്. അന്തിമ ഫലം വരുന്നതുവരെ ഇരുവരെയും ജോലിയിൽ നിന്നു മാറ്റി നിറുത്തി. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കു വന്ന വിമാനം 300 അടി താഴ്ചയിൽ പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ പൈലറ്റുമാരെയും ലഹരിപരിശോധനയ്ക്ക് വിധേയരാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. കഴിഞ്ഞാഴ്ച മുതൽ ഇതുവരെ 300ഓളം പൈലറ്റുമാരാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതിൽ രണ്ടുപേരുടെ ഫലമാണ് ഇപ്പോൾ പോസിറ്റീവ് ആയിരിക്കുന്നത്.
അപകടത്തിൽപ്പെട്ട വിമാനം നിയന്ത്രിച്ചിരുന്ന രണ്ടു പൈലറ്റുമാരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇവരുടെ രണ്ടു ഘട്ട പരിശോധനാ ഫലങ്ങളും പോസിറ്റീവ് ആയിരുന്നു. ഇവരുടെ ശരീരത്തിൽ കഞ്ചാവിന്റെയും ഉറക്കമരുന്നുകളുടെയും അംശം കണ്ടെത്തുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |