
ബംഗളൂരു: 'പനീർ' എന്ന പേരിൽ വിൽക്കുന്ന അനലോഗ് അഥവാ പാൽ-ഇതര പനീറിന്റെ നിർമ്മാണം, സംസ്കരണം, സംഭരണം, വിതരണം, വില്പന എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തി കർണാടക. ഒരു വർഷത്തേക്കാണ് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റേതാണ് ഉത്തരവ്. വകുപ്പിന്റെ കണക്കനുസരിച്ച്, 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻസ്, 2011ലെ റെഗുലേഷൻ 2.1.16 പ്രകാരം പാലിൽ നിന്ന് നിർമ്മിക്കുന്ന, നിശ്ചിത നിലവാരമുള്ള ഒരു ഭക്ഷ്യ ഉത്പന്നമാണ് പനീർ. പനീറിന്റെ അവിഭാജ്യ ഘടകമാണ് പാലിലെ കൊഴുപ്പ്; നിശ്ചിത മാനദണ്ഡപ്രകാരം, പാലിലെ കൊഴുപ്പിന് പകരമായോ അതിനൊപ്പമോ സസ്യ എണ്ണ, സസ്യജന്യ കൊഴുപ്പ് അല്ലെങ്കിൽ പാലുത്പന്നമല്ലാത്ത മറ്റ് ചേരുവകൾ ഉപയോഗിക്കാൻ അനുവാദമില്ല. കർണാടകയിൽ നിന്ന് ശേഖരിച്ച നിരവധി പനീർ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |