
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ പേരിൽ പുറത്തുവന്ന ഒമ്പത് പേജുള്ള കത്തിൽ നിർമാണ കമ്മിറ്റി അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയ്‌ക്കെതിരെയാണ് ആരോപണം. നിർമ്മാണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മിശ്ര ഏകപക്ഷീയമായി കൈക്കൊണ്ടെന്നും ഇഷ്ടക്കാരെ നിർമ്മാണ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നും കത്തിൽ ആരോപിക്കുന്നു.
അതേസമയം, കത്തിന്റെ ഉള്ളടക്കം നൃപേന്ദ്ര മിശ്ര തള്ളി. അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന മോഷണ ആരോപണങ്ങളിൽ ചമ്പത് റായിക്ക് എസ്.ഐ.ടി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെയാണ് റായിയുടെ കത്ത് പുറത്തുവന്നത്. രാമക്ഷേത്ര തീർഥ ട്രസ്റ്റിന്റെ അമരത്തേക്ക് തിരിച്ചെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് റായ് കത്ത് പുറത്തുവിട്ടതെന്നാണ് അഭ്യൂഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |