
ന്യൂഡൽഹി: മിന്നൽ പ്രളയത്തിനിടെ ചൈനയിൽ കുടുങ്ങിയ 149 ഇന്ത്യക്കാരെ നേപ്പാളിലെത്തിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണം പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേപ്പാൾ-ചൈന അതിർത്തിയിൽ കുടുങ്ങിയ 400 ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രളയബാധിത മേഖലകളിൽ നിന്ന് ഇതുവരെ 84 ഇന്ത്യക്കാരെ സൈന്യം നേരിട്ട് രക്ഷിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള 21 തീർത്ഥാടകരും ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയിലെ 63 തൊഴിലാളികളുമുൾപ്പെടെയാണിത്.
രക്ഷാപ്രവർത്തനത്തിനൊപ്പം 68 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലെത്തിച്ചു. മെഡിക്കൽ സംഘത്തെയും തുരങ്ക രക്ഷാപ്രവർത്തന വിദഗ്ദ്ധരെയും അയച്ചിട്ടുണ്ട്. മഹാ പ്രളയത്തിൽ നേപ്പാളിലെ മരണസംഖ്യ 800 കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |