
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ സെപ്തംബർ നാലിന് കേരളത്തിലെത്തും. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് അദ്ദേഹം വരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണമുയർന്നിരുന്നു. പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്ക് തിരിച്ചുവന്നതിന്റെ സൂചനയായാണ് ഇതിനെ നേതൃത്വം വിലയിരുത്തുന്നത്.
ഇതുസംബന്ധിച്ച് നാലിന് സംസ്ഥാന കോർ കമ്മിറ്റിയോഗത്തിലും തുടർന്ന് സംസ്ഥാന സമിതിയിലും ദേശീയ അദ്ധ്യക്ഷന്റെ സാന്നിദ്ധ്യത്തിൽ പരിശോധനയുണ്ടാകും. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം നടത്താനായെന്നാണ് വിലയിരുത്തൽ. മണ്ഡലം അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് റിപ്പോർട്ടും വിലയിരുത്തും. അഞ്ചിന് കണ്ണൂരിലെ കൂത്തുപറമ്പിലെത്തുന്ന ദേശീയ അദ്ധ്യക്ഷൻ, രാഷ്ട്രീയ അക്രമത്തിൽ കൊല്ലപ്പെട്ട സംഘപരിവാർ പ്രവർത്തകരുടെ കുടുംബങ്ങൾക്കൊപ്പം കൂടിക്കാഴ്ച നടത്തും. വജ്ര ഓഡിറ്റോറിയത്തിൽ കുടുംബസംഗമവും ബലിദാനികളുടെ കുടുംബാംഗങ്ങളുമായി ചർച്ചയുമുണ്ടാകും. സി.സദാനന്ദൻ എം.പി.യുടെ അഭ്യർത്ഥനയെ തുടർന്നാണ് ബലിദാനികളുടെ കുടുംബസംഗമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |