ന്യൂഡൽഹി: ഗ്രാമീണ മേഖലകളിൽ എൽ.പി.ജി സിലിണ്ടറുകൾ ബുക്കു ചെയ്യാനുള്ള ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി പുനഃസ്ഥാപിച്ചു. നഗരങ്ങളിൽ നിലവിൽ 25 ദിവസമാണ് ബുക്കിംഗ് ഇടവേള. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിതരണത്തിൽ തടസം നേരിട്ടതോടെയാണ് ഗ്രാമ പ്രദേശങ്ങളിലെ ബുക്കിംഗ് ഇടവേള 45 ദിവസമാക്കിയത്.
നിലവിൽ എൽ.പി.ജി വിതരണം മെച്ചപ്പെട്ടു. ആവശ്യത്തിന് സിലിണ്ടറുകൾ ലഭ്യവുമാണ്. അതിനാലാണ് ബുക്കിംഗ് ഇടവേള കുറച്ചതെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മാറ്റം ഉടൻ നടപ്പിലാക്കാൻ പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |