
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്ക് ചരക്കുനീക്കത്തിൽ സെപ്തംബറിൽ 6.14 ശതമാനം വളർച്ച. 2025 സെപ്തംബറിലെ 12.752 കോടി ടണ്ണിൽ നിന്ന് ഈ വർഷം 13.535 കോടി ടണ്ണായി ഉയർന്നു. ഭക്ഷ്യധാന്യ നീക്കത്തിലാണ് ഏറ്റവും കൂടുതൽ വളർച്ച 25 ശതമാനം. വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി നീക്കവും കൂടി. പ്രതിദിനം ശരാശരി 443 കൽക്കരി വാഗണുകൾ വൈദ്യുത നിലയങ്ങളിലേക്ക് അയച്ചു.
കഴിഞ്ഞ വർഷമിത് 397ആയിരുന്നു. വർദ്ധന 11.6 ശതമാനം. കൽക്കരി നീക്കത്തിൽ ഒമ്പത് ശതമാനം വളർച്ച. ചരക്കുനീക്കത്തിലൂടെ സെപ്തംബറിൽ റെയിൽവേയുടെ വരുമാനം മുൻവർഷത്തെക്കാൾ 1,266 കോടി വർദ്ധിച്ചിട്ടുണ്ട്. വളർച്ച 9.3 ശതമാനം. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറുമാസത്തിൽ ആകെ 83.37 കോടി ടൺ ചരക്കാണ് നീക്കിയത്. മുൻവർഷത്തെക്കാൾ 4.1 ശതമാനം വർദ്ധന. ഈ കാലയളവിലെ ചരക്കുനീക്ക വരുമാനത്തിൽ 3.7 ശതമാനം വളർച്ചയും രേഖപ്പെടുത്തി. കൽക്കരി, ഇരുമ്പയിര്, ഉരുക്ക്, ധാതു എണ്ണ തുടങ്ങിയ ചരക്കുകളുടെയും നീക്കത്തിൽ സെപ്തംബറിൽ വളർച്ചയുണ്ടായതായി റെയിൽവേ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |