
ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി ദളിത് നേതാവും കേന്ദ്ര സഹമന്ത്രിയുമായ എൽ. മുരുകൻ കേന്ദ്രമന്ത്രി പദവും രാജ്യസഭാംഗത്വവും രാജിവച്ചു. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രിക്ക് അയച്ച രാജിക്കത്തിൽ വ്യക്തമാക്കി. വാർത്താ വിതരണ, പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് 2030 വരെയാണ് കാലാവധിയുണ്ടായിരുന്നത്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കാനിരിക്കെയാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്നത് ഏറ്റവും വലിയ ബഹുമതിയാണെന്ന് മുരുകൻ എക്സിൽ കുറിച്ചു.
2021 മുതൽ കേന്ദ്രമന്ത്രി
തമിഴ്നാട് നാമക്കൽ സ്വദേശി. അഭിഭാഷകൻ
2017- 2020ൽ ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാൻ
2021മുതൽ കേന്ദ്രമന്ത്രി
തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷനായി പ്രവർത്തിച്ചു
കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയും വഹിച്ചു
2024 മുതൽ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |