
തിരുവനന്തപുരം:ജോൺസൺ ടൈൽസ് ഇന്ത്യയിൽ വിറ്റതിൽ രണ്ടാം സ്ഥാനം ന്യൂ രാജസ്ഥാൻ മാർബിൾസിന്. ബാങ്കോക്കിൽ നടന്ന ചടങ്ങിൽ ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തന് ജോൺസൺ ടൈൽസ് എം.ഡി വിജയ് അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ശരത് ചന്ദക്, പ്രസിഡന്റ് അഭിഷേക് ജയിൻ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു. ഈ വർഷം ഒന്നാം സ്ഥാനത്ത് എത്തുന്നതിനു വേണ്ടി കമ്പനി എല്ലാവിധ സഹായവും ചെയ്യുമെന്നും കൂടാതെ ഏറ്റവും കുറഞ്ഞ വിലയിൽ ടൈൽസ് വിതരണം ചെയ്യുമെന്നും പ്രത്യേകം കൂടിയ മീറ്റിംഗിൽ ജോൺസൺ ടൈൽസ് എം.ഡി പറഞ്ഞു. ഈ വർഷം കൂടുതൽ കണ്ടെയ്നർ പ്രീമിയം ക്വാളിറ്റി ടൈൽസ് വാങ്ങുകയാണെങ്കിൽ ഏറ്റവും നല്ല വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 81 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയാണ് ജോൺസൺ ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്നതിൽ ഒന്നാമതാണെന്നും പ്രസിഡന്റ് അവാർഡ് ദാന ചടങ്ങിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |