SignIn
Kerala Kaumudi Online
Thursday, 15 October 2026 2.23 AM IST

നാളെ സി.ജെ.പിയുടെ ദേശീയപതാക വീശൽ സമരം

READ ENGLISH VERSION
e

ന്യൂഡൽഹി: ജന്തർ മന്ദറിൽ മിന്നൽ സമരം നടത്തിയതിന് രണ്ടു നേതാക്കളെ തീഹാർ ജയിലിലടച്ചതിനു പിന്നാലെ നാളെ ദേശീയ പതാക വീശൽ സമരത്തിന് ആഹ്വാനം ചെയ്‌ത് സി.ജെ.പി. വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലെത്താൻ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ അഭ്യർത്ഥിച്ചു. ജന്തർ മന്ദർ സമരവേദിയല്ലെന്ന് ‌ഡൽഹി പൊലീസ് ഡീനോട്ടിഫൈ ചെയ്‌ത് മണിക്കൂറുകൾക്കകം നേതാക്കളായ സൗരവ് ദാസ്,അശുതോഷ് റാങ്ക,അജിങ്ക്യ ഷിൻഡെ എന്നിവരടക്കം അവിടെയെത്തി ദേശീയ പതാക വീശി 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ചിരുന്നു. ഇന്നലെ ഡൽഹിയിലെ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സൗരവ് ദാസ്,അശുതോഷ് റാങ്ക എന്നിവരെ 5 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. അജിങ്ക്യ ഷിൻഡെയെ 5000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു. പൊതുസ്ഥലത്ത് ത്രിവർണ പതാക വീശിയതിന്റെ പേരിൽ ഇന്ത്യക്കാർ ജയിലിലടയ്‌ക്കപ്പെട്ടത് കൊളോണിയൽ ഭരണകാലത്താണെന്ന് ദീപ്കെ പ്രതികരിച്ചു. റിമാൻഡ് ചെയ്‌ത നടപടിയെ 'ഇന്ത്യ' മുന്നണി നേതാക്കൾ അടക്കം അപലപിച്ചു. ദേശീയ പതാക വീശുന്നത് കുറ്റകൃത്യമല്ലെന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അതിന്റെ പേരിൽ യുവാക്കളെ ജയിലിലടയ്‌ക്കുന്നത് ഭീരുത്വമാണ്. ജന്തർ മന്ദർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും,തിരിച്ചുപിടിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

പുലിക്കുട്ടികളെന്ന് രാഹുൽ

ചൊവ്വാഴ്ച കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ച എൻ.എസ്.യു.ഐ പ്രവർത്തകരെ പൊലീസ് അതിശക്തമായി നേരിട്ടിരുന്നു. വനിത പ്രവ‌ർത്തകരെ ബസിനുള്ളിൽ വനിത പൊലീസുകാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മർദ്ദനമേറ്റ മലയാളി വിദ്യാ‌ർത്ഥികളായ ആതിര വിജയൻ,അർജുൻ തുടങ്ങിയവർക്കൊപ്പം രാഹുൽ ഗാന്ധി ഇന്നലെ മാദ്ധ്യമങ്ങളെ കണ്ടു. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റെന്നും പ്രവർത്തക‌ർ ആരോപിച്ചു.

പ്രതികാര എഫ്.ഐ.ആറുമായി പൊലീസ്

എ.സി.പി വിവേക് ഭഗത് ലൈംഗികാതിക്രമം നടത്തിയന്ന് ആരോപിച്ച മാദ്ധ്യമപ്രവർത്തയ്‌ക്കെതിരെ ജാതി അധിക്ഷേപത്തിന് കേസെടുത്ത് ഡൽഹി പൊലീസ്. പട്ടികജാതിക്കാരനായ തന്റെ നെയിംപ്ലേറ്റിലേക്ക് നോക്കി ജാതി പറഞ്ഞ് പരാമർശം നടത്തിയെന്ന എ.സി.പിയുടെ പരാതിയിലാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. ഒക്ടോബർ 3ന് ബുട്ടാ സിംഗ് റൗണ്ട് എബൗട്ടിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥൻ ആക്രമിച്ചെന്നാണ് മാദ്ധ്യമപ്രവർത്തക ആരോപിച്ചിരുന്നത്.

English Summary

The CJP has called for a national flag protest tomorrow following the imprisonment of two leaders in Tihar Jail for staging a flash protest at Jantar Mantar. CJP founder Abhijeet Deepke urged supporters to gather at Central Park in Connaught Place on Friday, waving the national flag.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, ABHIJEET DEEPKE, JANTAR MANTAR PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360