SignIn
Kerala Kaumudi Online
Friday, 30 October 2026 12.02 AM IST

ഗ്യാനേഷ് കുമാറിനെതിരെ ' ജനകീയ കുറ്റവിചാരണ' ; പ്രതിഷേധ പരിപാടിയുടെ പേര് മാറ്റി ഇന്ത്യമുന്നണി

india-alliance-
INDIA ALLIANCE

ന്യൂഡൽഹി : വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യമുന്നണി നേതാക്കൾ നടത്തുന്ന 'മോക്ക് പാർലമെന്റ്' പ്രതിഷേധ പരിപാടിയുടെ പേരും രൂപവും മാറ്റി. ​ പാർലമെന്റിനെ പരിഹസിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി പരിപാടിയെ ' ജൻ മഹാഭിയോഗ് ' (ജനകീയ കുറ്റവിചാരണ)​ എന്ന് പുനർനാമകരണം ചെയ്തതായി നേതാക്കൾ അറിയിച്ചു.

നാളെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ പക്ഷവും പ്രതിപക്ഷവും മുഖാമുഖം നിന്ന് പ്രസീഡിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ സംവാദം നടത്തുന്ന പാർലമെന്ററി മാതൃകയിലായിരുന്നു പരിപാടി ആദ്യം ആസൂത്രണം ചെയ്തിരുന്നത്. ഇന്ന് ചേർന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഈ രീതിയിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു. മുൻ ലോക്‌സഭാ സ്പീക്കർ മീരാകുമാറിനാണ് കുറ്റവിചാരണ നടപടികളുടെ ചുമതല. സമാജ് വാദി പാർട്ടിയിലെ ഒരു എം.പി ഇവരെ സഹായിക്കും.

ഉച്ചയ്ക്ക് മൂന്നു മണി മുതൽ വൈകിട്ട് 7.30വരെയാണ് നടുടികൾ ക്രമീകരിച്ചിരിക്കുന്നത്.​ മല്ലകാർജുൻ ഖാർഗെ വാദങ്ങൾ ആരംഭിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉപസംഹരിക്കും.തുടർന്ന് ഇന്ത്യ മുന്നണി നേതാക്കൾ സംസാരിക്കും. വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പട്ടവർക്കും സിവിൽ സൊസൈറ്റിയിലെ മൂന്ന് അംഗങ്ങൾക്കും സംസാരി്ക്കാൻ അവസരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA BLOCK, GYANESH KUMAR, INDIA BLOCK PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360