SignIn
Kerala Kaumudi Online
Tuesday, 03 November 2026 9.06 AM IST

മുറസു ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ശക്തമായ മഴ, കേരളത്തിലും ജാഗ്രത

cyclone-murasu
മുറസുവിന്റെ സ്വാധീനത്തിൽ ആന്ധ്രാപ്രദേശിൽ കനത്ത മഴ

അമരാവതി: തീവ്രചുഴലിക്കാറ്റ് 'മുറസു' ആന്ധ്രാ തീരത്ത് കരതൊട്ടു. ചുഴലിക്കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 19 വിമാനങ്ങളും 15 ട്രെയിൻ സർവീസുകളും റദ്ദാക്കി. മുറസുവിന്റെ സ്വാധീനത്തിൽ തമിഴ്‌നാട്ടിലും മഴ ശക്തമാണ്.

പുതുച്ചേരിയിലും കനത്ത മഴ ലഭിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ 3.30നും 5.30നും ഇടയിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച മുറസു ചുഴലിക്കാറ്റ് വടക്ക് - വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ആന്ധ്രാപ്രദേശിന്റെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ പ്രകാശം ജില്ലയിലെ ഓങ്കോളിനടുത്ത് തീരം കടന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുലർച്ചെയാണ് 'ശക്തമായ' ചുഴലിക്കാറ്റ് ഓങ്കോളിനടുത്ത് കരയിലേക്ക് പതിക്കാൻ തുടങ്ങിയത്.

തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മദ്ധ്യകിഴക്കൻ അറബിക്കടലിൽ കർണാടക – തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇക്കാരണങ്ങളാൽ നവംബർ രണ്ട് മുതൽ ആറുവരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി അറിയിപ്പുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

English Summary

Severe cyclonic storm 'Murase' made landfall near Ongole, Andhra Pradesh, early morning, bringing heavy rainfall and winds up to 120 km/h. High alerts were issued for the state, affecting Andhra Pradesh, Tamil Nadu, and Puducherry. Consequently, 19 flights and 15 train services were cancelled.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYCLONE MURASU, MURASU LANDFALLS, MURASU ANDHRAPRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360